ചട്ടുകപ്പാറ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ 1998 SSLC ബാച്ച് പൂർവ്വവിദ്യാർത്ഥികൾ 'സ്നേഹാദരം' സംഘടിപ്പിച്ചു


ചട്ടുകപ്പാറ :- ചട്ടുകപ്പാറ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ 1998 SSLC ബാച്ച് പൂർവ്വവിദ്യാർത്ഥികൾ 'സ്നേഹാദരം' ചട്ടുകപ്പാറ ആരൂഢത്തിൽ നടന്നു. റിട്ട. അധ്യാപകൻ അച്യുതൻ പി.വി ഉദ്ഘാടനം ചെയ്തു. ജിജിൽ കെ.വി അധ്യക്ഷത വഹിച്ചു. അച്യുതൻ മാസ്റ്ററുടെ ഭാര്യയും അധ്യാപികയുമായ രാധാമണി വിശിഷ്ടാതിഥിയായി.

ബാച്ചിലെ സഹാപാഠികളുടെ മക്കളിൽ SSLC, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ മക്കളെയും, സഹപാഠികളായ കവി ജിജിൽ കെ.വി, ഡോ.ദേവരാജ് ടി.വി, വിമുക്തഭടൻ സജീവൻ, എഴുത്തുകാരൻ മുഹമ്മദ് റഫായത്ത് എന്നിവരെയും അനുമോദിച്ചു. ബീന എ.വി സജിത്ത്.വി, അനീഷ് എം.പി ഷനോജ് ചെമ്മാടം, ശ്യാം കുമാർ കെ.വി ,റിജു വി.വി, അജിത് കുമാർ പി.വി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

Previous Post Next Post