മയ്യിൽ വില്ലേജ് ഓഫീസ് റൂട്ടിൽ മുടങ്ങിക്കിടക്കുന്ന KSRTC ബസ്സുകൾ വീണ്ടും പുന:സ്ഥാപിക്കുക - വള്ളിയോട്ട് സ്വാശ്രയ സംഘം



മയ്യിൽ :- വള്ളിയോട്ട് സ്വാശ്രയ സംഘത്തിൻ്റെ 12-ാമത് വാർഷിക ജനറൽ ബോഡി യോഗം വള്ളിയോട്ട് ജയകേരള വായനശാലയിൽ ചേർന്നു. മയ്യിൽ വില്ലേജ് ഓഫീസ് റൂട്ടിൽ മുടങ്ങിക്കിടക്കുന്ന KSRTC ബസ്സുകൾ വീണ്ടും സർവീസ് ആരംഭിക്കണമെന്ന് യോഗത്തിൽ പ്രമേയം പാസാക്കി. 

SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കാർത്തിക് കെ.കെ, LSS വിജയി ആഷ് വിൻ അജേഷ് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് കണ്ണൂർ ജില്ല എക്സിക്യൂട്ടീവ് ഓഫീസർ എം.മനോഹരൻ ഉപഹാരം നൽകി. ഇ.പി രാജൻ, വി.വി അശോകൻ, ഐ.വിവേക് ബാബു എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

ഭാരവാഹികൾ 

പ്രസിഡൻ്റ് : എം.മനോഹരൻ 

സെക്രട്ടറി : എം.കെ പ്രകാശൻ 

വൈസ് പ്രസിഡൻ്റ് : സജിത്ത് സി.വി ( , 

ജോയിന്റ് സെക്രട്ടറി : വി.വി അശോകൻ 

ഖജാൻജി : പി സതീഷ് 

ഓഡിറ്റർ : ഇ.പി രാജൻ  

Previous Post Next Post