മയ്യിൽ :- ഫിഷറീസ് വകുപ്പ്, അഴീക്കോട് മത്സ്യഭവൻ, എന്നിവയുടെ നേതൃത്വത്തിൽ കൊളച്ചേരി പഞ്ചായത്ത് പരിധിയിലെ പാടിക്കുന്നിലെ ടൂറിസം കേന്ദ്രമായ ഏബിൾ വില്ലേജിൽ മൺസൂൺ മത്സ്യകൃഷി വിളവെടുപ്പ് നടത്തി. തളിപ്പറമ്പ് നിയോജക മണ്ഡലം എം.എൽ.എ ടി.കെ ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിഷരഹിത മത്സ്യ കൃഷി രീതിയെ പ്രോത്സാഹിപ്പിക്കുവാനും വിജയിപ്പിക്കുവാനും നാട്ടുകാരുടെ പരിപൂർണ സഹകരണം ആവശ്യമാണെന്ന് MLA പറഞ്ഞു.
വാള, വരാൽ, തിലാപ്പിയ എന്നീ മത്സ്യങ്ങളാണ് വിളവെടുത്തത്. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീമ ടി.വി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വത്സൻ, മെമ്പർമാരായ ഫസീല.പി, റഹ്മത്ത് പി.വി, ടിന്റു സുനിൽ, കെ.പ്രസന്ന എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. അഴീക്കോട് മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അരുൺ സുരേഷ് സ്വാഗതവും മത്സ്യ കർഷകൻ പ്രതീഷ്.കെ നന്ദി പറഞ്ഞു.

