കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ചെമ്പേനാൽ തട്ടുപറമ്പ് പൊട്ടൻ ദേവസ്ഥാനത്ത് കരിങ്കുട്ടി ശാസ്തപ്പൻ കെട്ടിയാടിയ കോലധാരി എം.വി.ഷനോജിനെ പട്ടും വളയും നൽകി ആചാരപ്പെടുത്തുന്നു. നാളെ ജൂലൈ 15 ബുധനാഴ്ച രാവിലെ 10.30 നും 11.30 നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ ചിറക്കൽ ചാമുണ്ഡി കോട്ടത്തിൽ നടക്കും.
ചടങ്ങിൽ ചിറക്കൽ കോവിലകം വലിയ രാജ പട്ടും വളയും പണിക്കർ സ്ഥാനവും നൽകി ആചാരപ്പെടുത്തും. ചെമ്പേനാൽ തട്ടുപ്പറമ്പ് ദേവസ്ഥാനം തന്ത്രി കാട്ടുമാടം ഈശാനൻ നമ്പൂതിരി, ക്ഷേത്ര മുഖ്യകർമ്മി പി.ടി രത്നാകരൻ മറ്റു ക്ഷേത്രഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
