ചേലേരി :- ചേലേരി ചന്ദ്രോത്ത്കണ്ടി മടപ്പുര സാന്ദീപനി ധർമ്മപഠന വിദ്യാലയത്തിൽ രാമായണ മാസാചരണത്തിന് തുടക്കമായി. രാമായണ മാസാചരണത്തിന്റെ ഭാഗമായി 'ബാലകാണ്ഡ'ത്തെ കുറിച്ച് കുറ്റിയാട്ടൂർ സ്കൂൾ സംസ്കൃത അദ്ധ്യാപകൻ സിദ്ധാർത്ഥ് മാസ്റ്റർ പ്രഭാഷണം നടത്തി.
ക്ലാസിനെ പറ്റി ക്ഷേത്രം പ്രസിഡണ്ട് സി.പി ഗോപാലകൃഷ്ണൻ അവലോകനം നടത്തി. ചടങ്ങിന് വിദ്യാലയം ചെയർമാർ രത്നസുധാകരൻ നേതൃത്വം നൽകി. 60 തിൽപരം ആൾക്കാർ പങ്കെടുത്തു. സെക്രട്ടറി കുട്ടികൃഷ്ണൻ സ്വാഗതവും ഭാർഗ്ഗവി വിശ്വനാഥ് നന്ദിയും പറഞ്ഞു. വരും ഞായറാഴ്ചകളിൽ പ്രമുഖ ആചാര്യൻമാർ പാരായണത്തിന് നേതൃത്വം നൽകും എന്ന് ഭാരവാഹികൾ അറിയിച്ചു.
