പള്ളിപ്പറമ്പ് :- വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി പള്ളിപ്പറമ്പ് ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്കൂൾ വിദ്യാർത്ഥിനികളുടെ ഒരു വർഷത്തെ ബസ് ഫീസ് ഏറ്റെടുത്തു.
എളയാവൂർ CHM സ്കൂളിൽ പഠിക്കുന്ന രണ്ട് വിദ്യാർത്ഥികളുടെ ബസ് ഫീസാണ് മുസ്ലിം ലീഗ് കമ്മിറ്റി ഏറ്റെടുത്തത്. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ശാഖാ കമ്മിറ്റി ജോയിന്റ് സെക്രട്ടറി ആർ.എം സിദീഖ്, ടി.പി യൂസുഫ് എന്നിവർ ചേർന്ന് പ്രിൻസിപ്പൽ സുബൈർ മാസ്റ്റർക്ക് തുക കൈമാറി.
