ചേലേരി :- വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയം വായന പക്ഷാചരണം സമാപനവും ഐ.വി ദാസ് അനുസ്മരണവും നടത്തി. ലൈബ്രറി കൗൺസിൽ കൊളച്ചേരി പഞ്ചായത്ത് നേതൃസമിതി ചെയർമാൻ രാമകൃഷ്ണൻ മാസ്റ്റർ ഐ വി ദാസ് അനുസ്മരണ പ്രഭാഷണം നടത്തി.
വായനശാല രക്ഷാധികാരി എം.കെ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കലാവേദി കൺവീനർ സജിത്ത്.കെ പാട്ടയം, സെക്രട്ടറി എം.കെ മനേഷ്, ജോയിന്റ് സെക്രട്ടറി പി.കെ ഷനോജ് എന്നിവർ സംസാരിച്ചു.


