കണ്ണൂർ :- ശ്രീ ഹനുമാൻ ദേവസ്ഥാനമായ സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിന്റെ 67മത് വാർഷികം ആഘോഷിച്ചു. രാവിലെ ശ്രീ ഗുരുപാദ പൂജ, നാമാർച്ചന, ഉച്ചക്ക് ശ്രീരാമാഞ്ജനേയ സേവാ സംഘത്തിന്റെ നേതൃത്വത്തിൽ ഉച്ചഭക്ഷണ വിതരണവും നടന്നു. ചടങ്ങുകൾക്ക് അഡ്വ:ടി.എം ഫൽഗുനൻ നേതൃത്വം നൽകി.
എം.കെ ജ്യോതീന്ദ്രൻ, പി.അർജ്ജുൻ കുമാർ, ഇ.മനോഹരൻ, കെ.പ്രശാന്ത്, സി.സജീവൻ, എം.കെ ശുചീന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സന്ധ്യക്ക് വിശേഷാൽ പൂജയും സമൂഹനാമജപവും തുടർന്ന് ആശ്രമ ഭക്ത സംഘത്തിന്റെ ഭജനയും ഉണ്ടായിരുന്നു.
