പുലൂപ്പി - കണ്ണൂർ റോഡിലെ അപകടകരമായ സ്ലാബ് മാറ്റിസ്ഥാപിച്ചു ; ജനപ്രതിനിധികളുടെ ഇടപെടലിൽ ശാശ്വത പരിഹാരം


കണ്ണാടിപ്പറമ്പ് :- പുലൂപ്പി - കണ്ണൂർ റോഡിൽ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായിരുന്ന അപകടക്കെണിക്ക് ഒടുവിൽ പരിഹാരമായി. റോഡിൽ അശാസ്ത്രീയമായി സ്ഥാപിച്ചിരുന്ന സ്ലാബ് മാറ്റിസ്ഥാപിച്ചാണ് യാത്രാദുരിതത്തിന് ശാശ്വത പരിഹാരം കണ്ടെത്തിയത്. നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.റഹ്മത്ത്, പതിമൂന്നാം വാർഡ് മെമ്പർ പി.പി നസ്‌റിയ എന്നിവരുടെ നിരന്തരമായ ഇടപെടലിനെ തുടർന്നാണ് അധികൃതർ നടപടിയെടുത്തത്.

​PWD റോഡിൽ തികച്ചും അശാസ്ത്രീയമായ രീതിയിലായിരുന്നു മുൻപ് സ്ലാബ് സ്ഥാപിച്ചിരുന്നത്. ഇത് ദിവസേന നിരവധിയാളുകൾ യാത്ര ചെയ്യുന്ന പാതയിൽ വലിയ അപകടഭീഷണിയാണ് ഉയർത്തിയിരുന്നത്. പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കി പ്രസിഡന്റും വാർഡ് മെമ്പറും വിഷയത്തിൽ ശക്തമായി ഇടപെടുകയും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കി നിർമ്മാണ തടസ്സങ്ങൾ പരിഹരിക്കുകയുമായിരുന്നു. ​റോഡിലെ അപകടാവസ്ഥയ്ക്ക് പരിഹാരമായതോടെ പ്രദേശവാസികളും യാത്രക്കാരും ആശ്വാസത്തിലാണ്.





Previous Post Next Post