അക്ഷര കോളേജ് ഉന്നത വിജയികളെ അനുമോദിച്ചു


കമ്പിൽ :- അക്ഷര കോളേജിൽ ഈ അധ്യായന വർഷത്തെ BA, BCOM, +2, PPTTC പരീക്ഷകളിൽ ഫസ്റ്റ് ക്ലാസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി ഷമീമ ഉപഹാരങ്ങൾ വിതരണം ചെയ്തു.

കോളേജ് പ്രിൻസിപ്പാൾ കെ.എൻ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.പി സീത, ഇ.കെ ഉഷ, എം.വി കൃഷ്ണലേഖ, ടി.കെ രമ്യ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സി.ഷീജ സ്വാഗതവും അമൃത എം.എം നന്ദിയും പറഞ്ഞു. BA, Bcom, NIOS +2 ,PPTT കോഴ്സുകളിൽ മികച്ച വിജയമാണ് അക്ഷര കോളേജ് നേടിയത്.



Previous Post Next Post