കൊളച്ചേരി സർവീസ് സഹകരണ ബേങ്കിന്റെ നേതൃത്വത്തിൽ ഉന്നത വിജയികൾക്കുള്ള അനുമോദനവും ക്യാഷ് അവാർഡ് വിതരണവും നാളെ


കൊളച്ചേരി :- 2025-26 വർഷത്തെ SSLC, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായി കൊളച്ചേരി സർവീസ് സഹകരണ ബാങ്ക് സംഘടിപ്പിക്കുന്ന അനുമോദനവും ക്യാഷ് അവാർഡ് വിതരണവും നാളെ ജൂലൈ 11 ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ന് ചേലേരിമുക്ക് ബാങ്ക് ഹാളിൽ നടക്കും. 

​തളിപ്പറമ്പ് എം.എൽ.എ  ടി.കെ ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിക്കും. കൊളച്ചേരി ബാങ്ക് പ്രസിഡന്റ് പി.കെ രഘുനാഥൻ അധ്യക്ഷത വഹിക്കും. ​കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീമ ടി.വി വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡുകൾ വിതരണം ചെയ്യും. തുടർന്ന് റിട്ട. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഓഫീസറും കൊളച്ചേരി ബാങ്ക് ഡയറക്ടറുമായ എ.പി രാജീവൻ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിക്കും. 


Previous Post Next Post