ചട്ടുകപ്പാറ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ലൈബ്രറി കൗൺസിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് നേതൃസമിതി വായനപക്ഷാചരണത്തിന്റെ ഭാഗമായി ബഷീർ അനുസ്മരണവും ഗ്രന്ഥശാല പ്രവർത്തക സംഗമവും സമ്മാനദാനവും സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പി.ജനാർദ്ദനൻ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.വി സുശീല, ഇ.പി.ആർ വേശാല, എ.പ്രഭാകരൻ മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. വായന പക്ഷാചരണ പരിപാടിയിൽ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കെ.സദാനന്ദൻ സ്വാഗതവും ടി.രാജൻ നന്ദിയും പറഞ്ഞു.


