മയ്യിൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബ്ലൈന്റ് സ്‌കൂളിന് ടേബിൾ ടെന്നീസ് കോർട്ട് നൽകി


മയ്യിൽ :- ധർമ്മശാലയിലെ മോഡൽ ബ്ലൈന്റ് സ്കൂൾ അന്തേവാസികൾക്കും വിദ്യാർത്ഥികൾക്കും ആവശ്യമായ കായിക വിനോദത്തിനായി ടേബിൾ ടെന്നീസ് കോർട്ട് സൗജന്യമായി നിർമ്മിച്ചു നൽകി സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് മാതൃകയായി മയ്യിൽ ലയൺസ് ക്ലബ്. മയ്യിൽ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലയൺസ് ഡിസ്ട്രിക്ട് ബ്ലൈൻഡ് വെൽഫെയർ പ്രോജക്ടിന്റെ ഭാഗമായാണ് കാഴ്ച പരിമിതർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ടേബിൾ ടെന്നീസ് കോർട്ടാണ് നിർമ്മിച്ചു നൽകിയത്.

മയ്യിൽ ലയൺസ് ക്ലബ് പ്രസിഡന്റ് സി.കെ പ്രേമരാജന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തളിപ്പറമ്പ് എം.എൽ.എ ടി.കെ ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. മുൻ ഡിസ്ട്രിക്ട് ഗവർണ്ണർ രവിഗുപ്ത, ക്യാബിനറ്റ് സെക്രട്ടറി എം.വിനോദ് കുമാർ, ബ്ലൈൻഡ് കോഡിനേറ്റർ പി.കെ നാരായണൻ, എ.കെ രാജ് മോഹൻ, പി.കെ ശശി നമ്പ്യാർ, സ്കൂൾ പ്രിൻസിപ്പൽ വി.നാരായണൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ശാരീരിക മാനസിക ഉല്ലാസത്തിനായ് മറ്റ് കാര്യമായ സൗകര്യങ്ങൾ ഇല്ലാതിരുന്ന ബ്ലൈൻഡ് സ്കൂൾ അന്തേവാസികളുടെ ദീർഘ കാലത്തെ ആഗ്രഹമാണ് ഇതോടെ സഫലമായത്. 

Previous Post Next Post