ഹോർമുസിലുള്ള ഇന്ത്യൻ നാവികരുടെ സുരക്ഷയ്ക്ക് പ്രത്യേക ഡാഷ്ബോർഡ് തുറക്കും ; ലെയ്‌സൺ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും കേന്ദ്ര സർക്കാർ


ദില്ലി :- ഹോർമുസിലുള്ള ഇന്ത്യൻ നാവികരുടെ സുരക്ഷ വിലയിരുത്തി കേന്ദ്ര സർക്കാർ. 150 ഇന്ത്യൻ നാവികർ വിവിധ കപ്പലുകളിലും ടാങ്കറുകളിലുമുണ്ട്. ഇവരുടെ സുരക്ഷയ്ക്കായി പ്രത്യേക ഡാഷ്ബോർഡ് തുറക്കും. അടിയന്തര ഘട്ടത്തിൽ നാവികർക്കായി ലെയ്‌സൺ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും സർക്കാർ അറിയിച്ചു. ഏഴ് ഇന്ത്യൻ കപ്പലുകൾ ഇപ്പോഴും മേഖലയിലുണ്ട്. ഷിപ്പിംഗ്, വിദേശകാര്യ മന്ത്രാലയങ്ങൾ സ്ഥിതി നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

Previous Post Next Post