അധികവരുമാനത്തിനായി സ്വകാര്യബസുകളിൽ പരസ്യം പരിഗണിക്കും - മന്ത്രി സി.പി ജോൺ


തിരുവനന്തപുരം :- അധികവരുമാനത്തിനായി സ്വകാര്യ ബസുകളിൽ പരസ്യം അനുവദിക്കുന്നത് ഉൾപ്പെടെ പരിഗണനയിലുണ്ടെന്നു മന്ത്രി സി.പി ജോൺ പറഞ്ഞു. ബസുകൾ സിഎൻജിയിലേക്കു മാറ്റുന്നതുൾപ്പെടെയുള്ള സാധ്യതകൾ ബസുടമകളുടെ മുൻപിലുണ്ട്. 

സ്ത്രീകളുടെ സൗജന്യ യാത്ര മൂലം എല്ലായിടത്തും തങ്ങൾക്കു നഷ്ടമാണെന്ന ബസുടമകളുടെ പ്രചാരണം ശരിയല്ല. കെഎസ്ആർടിസിയും സ്വകാര്യ ബസുകളും ഒരുമിച്ച് സർവീസ് നടത്തുന്ന സ്‌ഥലങ്ങളിലാണ് നഷ്ട‌ം. വൈകാതെ യോഗം വിളിച്ച് ബസുടമകളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യും.

Previous Post Next Post