ന്യൂഡൽഹി :- റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന അരിയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. പച്ചരിയിലും പുഴുക്കലരിയിലും അനുവദനീയമായ നുറുങ്ങിയ അരിയുടെ അളവു കുറച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജനയിലൂടെ (പിഎംജികെഎവൈ) വിതരണം ചെയ്യുന്ന പച്ചരിയിൽ നുറുങ്ങിയ അരിയുടെ അളവ് 25% വരെ ആയിരുന്നത് 10 ശതമാനമായാണ് കുറച്ചത്. പുഴുക്കലരിയിൽ ഇത് 16 ശതമാനത്തിൽ നിന്ന് 6 ശതമാനമായി കുറച്ചു. 30 വർഷത്തിനിടെ ആദ്യമായാണ് റേഷനരിയുടെ ഗുണനിലവാര സൂചിക പരിഷ്കരിക്കുന്നതെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
പച്ചരിയിലും പുഴുക്കലരിയിലും അനുവദനീയമായ നുറുങ്ങിയ അരിയുടെ അളവു കുറച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജനയിലൂടെ (പിഎംജികെഎവൈ) വിതരണം ചെയ്യുന്ന പച്ചരിയിൽ നുറുങ്ങിയ അരിയുടെ അളവ് 25% വരെ ആയിരുന്നത് 10 ശതമാനമായാണ് കുറച്ചത്. പുഴുക്കലരിയിൽ ഇത് 16 ശതമാനത്തിൽ നിന്ന് 6 ശതമാനമായി കുറച്ചു. 30 വർഷത്തിനിടെ ആദ്യമായാണ് റേഷനരിയുടെ ഗുണനിലവാര സൂചിക പരിഷ്കരിക്കുന്നതെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
മെച്ചപ്പെട്ട ഗുണനില വാരമുള്ള അരിയുടെ സംഭരണം ഉടൻ ആരംഭിക്കും. അടുത്ത വർഷത്തെ ഖരീഫ് സീസൺ (ജൂൺ-ഒക്ടോബർ) മുതൽ പദ്ധതി ഘട്ടം ഘട്ടമായി ആരംഭിക്കും. മില്ലിലുണ്ടാകുന്ന നുറുക്കരിയിൽ ഏറിയ പങ്കും ഇനി എഥനോൾ ഉൽപാദനത്തിനും കാലിത്തീറ്റ നിർമാണത്തിനും ഉപയോഗിക്കും. വിതരണ ശൃംഖലയിലെ ഓരോ ചാക്ക് അരിയും എവിടെ എത്തുന്നുവെന്ന് അറിയുന്നതിന് അരിച്ചാക്കുകൾക്കു ക്യുആർ കോഡ് സംവിധാനവും ഏർപ്പെടുത്തും.
