മയ്യിൽ :- ജനകീയ വായനശാല & ഗ്രന്ഥാലയം കവിളിയോട്ടുചാൽ വായനാപക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. വി.പി ബാബുരാജ് അനുസ്മരണ പ്രഭാഷണം നടത്തി. ടി.കെ സത്യൻ അദ്ധ്യക്ഷത വഹിച്ചു.
വായനാക്കളരിയുടെ ഭാഗമായി വായനശാല സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനാർഹരായ ശിവതീർത്ഥ.സി, അനയ് കൃഷ്ണ, നിവേദിത എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. ടി.പ്രദീപൻ, ഇ.എം സുരേഷ് ബാബു എന്നിവർ സംസാരിച്ചു. വായനശാല വൈസ് പ്രസിഡണ്ട് കെ.സന്തോഷ് സ്വാഗതവും ലൈബ്രേറിയൻ അനുശ്രീ കെ.വി നന്ദിയും പറഞ്ഞു.


