പയ്യന്നൂർ :- പയ്യന്നൂരിലെ ഒന്നരവയസുകാരന്റെ മരണത്തിൽ ജില്ലാതല വിദഗ്‌ധ സമിതി റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി. അഞ്ചംഗ സമിതിയിൽ മൂന്ന് പേർ ചികിത്സാ പിഴവ് ശരിവച്ചു. ദേവാനഷ് ശൗര്യക്ക് അനസ്തേഷ്യ നൽകേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല എന്നാണ് ഇവരുടെ വിലയിരുത്തൽ. എന്നാൽ ബോർഡിലെ രണ്ട് ഡോക്ടർമാർ വിയോജിപ്പ് രേഖപ്പെടുത്തി. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ഇവരുടെ വാദം.
ഈ സാഹചര്യത്തിൽ സംസ്ഥാന തല വിദഗ്‌ധ സമിതി വിഷയം പരിഗണിക്കും. ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും വിദഗ്‌ധ ഡോക്ടർമാരും ഉൾപ്പെട്ട ആറംഗ പാനലാണിത്. ഇവരുടെ കൂടി റിപ്പോർട്ട് കിട്ടിയ ശേഷമാകും പയ്യന്നൂർ പൊലീസ് തുടർനടപടി സ്വീകരിക്കുക എന്നാണ് സൂചന. ബേബി മെമ്മോറിയൽ ആശുപത്രിയിൽ കുഞ്ഞിന് അനസ്തീഷ്യ നൽകിയ ഡോക്‌ടറെ മാത്രമാണ് നിലവിൽ പ്രതി ചേർത്തിരിക്കുന്നത്. ഡോ. അഞ്ജലി പൊതുവാളിൻ്റെ മുൻകൂർ താമ്യാപേക്ഷ തലശ്ശേരി കോടതി 27ന് പരിഗണിക്കും.
