തളിപ്പറമ്പിൽ സ്കൂൾ ബസ് റോഡരികിലേക്ക് ചരിഞ്ഞ് അപകടം ; വിദ്യാർത്ഥികളെ സുരക്ഷിതരായി പുറത്തെത്തിച്ചു


തളിപ്പറമ്പ് :- തളിപ്പറമ്പ് ചിന്മയ വിദ്യാലയത്തിലെ സ്കൂൾ ബസ് റോഡരികിലെ ഓവുചാലിലേക്ക് ചരിഞ്ഞ് അപകടം. നിയന്ത്രണം വിട്ട ബസിന്റെ ടയർ റോഡരികിലെ ഓവിചാലിൽ താഴ്ന്ന് ബസ്സ് ഒരു വശത്തേക്ക് ചരിഞ്ഞു നിൽക്കുകയായിരുന്നു. സർ സെയ്ദ് കോളേജിന് സമീപത്തായിരുന്നു അപകടം നടന്നത്.

ഇന്ന് വൈകുന്നേരം സ്കൂൾ വിട്ട് കുട്ടികളെ കൊണ്ടുപോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. സംഭവമറിഞ്ഞ് ഉടൻ തന്നെ തളിപ്പറമ്പ് ഫയർഫോഴ്സ് സ്ഥലത്തെത്തി ബസിനുള്ളിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികളെ പുറത്തെത്തിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല.




Previous Post Next Post