പെരുമാച്ചേരിയിൽ ഔവുചാലിൽ ചെളിവെള്ളം കെട്ടിക്കിടക്കുന്നു ; അധികൃതർ ഇടപെട്ട് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ


പെരുമാച്ചേരി :- പെരുമാച്ചേരി കള്ള് ഷാപ്പിന് മുൻവശത്തെ ഔവുചാലിൽ വെള്ളം കെട്ടിക്കിടക്കുന്നത് പ്രദേശവാസികൾക്ക് ബുദ്ധിമുട്ടാകുന്നു. ശരിയായ നീരൊഴുക്കില്ലാതെ ചളിനിറഞ്ഞ വെള്ളം റോഡരികിലെ ഓടയിൽ കെട്ടിക്കിടകുകയാണ്. 

മഴക്കാലം ശക്തമായതോടെ നിലവിൽ പലതരത്തിലുള്ള പകർച്ചവ്യാധി രോഗങ്ങളും പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആശങ്കയിലാണ് നാട്ടുകാർ.​ പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നതിന് മുൻപ് തന്നെ ബന്ധപ്പെട്ട അധികൃതർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ഔവുചാൽ ശുചീകരിച്ച് വെള്ളം സുഗമമായി ഒഴുക്കിവിടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.




Previous Post Next Post