വാഹനാപകടത്തിൽ മരണപ്പെട്ട കുറ്റ്യാട്ടൂരിലെ യുവാവിന്റെ ഭൗതിക ശരീരം ഇന്ന് വൈകുന്നേരം 3.30 മുതൽ പഴശ്ശി സോപാനം കലാകായിക വേദി വായനശാല & ഗ്രന്ഥാലയത്തിൽ പൊതുദർശനത്തിന് വെക്കും ; സംസ്കാരം രാത്രി നടക്കും


കുറ്റ്യാട്ടൂർ :- കഴിഞ്ഞദിവസമുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട കുറ്റ്യാട്ടൂർ പഴശ്ശിയിലെ വി.കെ ദിനിലിന്റെ ഭൗതിക ശരീരം ഇന്ന് ജൂലൈ 11 ശനിയാഴ്ച വൈകുന്നേരം 3.30 മുതൽ 5.30 വരെ പഴശ്ശി സോപാനം കലാ-കായിക വേദി വായനശാല & ഗ്രന്ഥാലത്തിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് മൃതദേഹം വായക്കച്ചാലിലെ വീട്ടിൽ എത്തിക്കും. രാത്രി 7.30 ഓടെ കുറ്റ്യാട്ടൂർ പൊറോളം ശാന്തിവനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.

നാറാത്ത് ആലിങ്കീഴിൽ ചെറുവാക്കര ഗവ. എൽ.പി. സ്കൂളിനു മുന്നിൽ വെച്ചാണ് വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോടെ അപകടം നടന്നത്. കുറ്റ്യാട്ടൂരിൽ നിന്ന് പുതിയതെരു ഭാഗത്തേക്ക് പോവുകയായിരുന്ന ദിനിലിന്റെ ബൈക്കും എതിരെ വന്ന സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ദിനിലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. ചെങ്കൽ ലോറി ജീവനക്കാരനാണ് മരിച്ച ദിനിൽ.
Previous Post Next Post