മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന സംഘടന ക്യാമ്പയിന്റെ ഭാഗമായി യുവജന സംഗമം സംഘടിപ്പിച്ചു


ചേലേരി :- സംഘടന ഹൃദയങ്ങളിലേക്ക് എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി നടത്തുന്ന സംഘടന ക്യാമ്പയിൻ കൊളച്ചേരി പഞ്ചായത്തിൽ സജീവമായി. ക്യാമ്പയിന്റെ ഭാഗമായി കാരയാപ്പിൽ നടന്ന യുവജന സംഗമം യൂത്ത് ലീഗ് മണ്ഡലം ട്രഷറർ ജാബിർ പാട്ടയം ഉദ്ഘാടനം ചെയ്തു. ജാബിർ കാരയാപ്പ് അധ്യക്ഷത വഹിച്ചു.

കെ.ശാഹുൽ ഹമീദ്, കെ.സി മുഹമ്മദ് കുഞ്ഞി പാമ്പുരുത്തി, ജമാൽ സി.എം.കെ, ഇസ്മായിൽ കായച്ചിറ, കെ.പി അബ്ദു നാസർ, പി.കെ മുഹമ്മദ്, ഇബ്രാഹിം.കെ എന്നിവർ പങ്കെടുത്തു. മണ്ഡലം തല ഉദ്ഘാടനം പാമ്പുരുത്തി ശാഖയിൽ നടന്നു. തുടർ ദിവസങ്ങളിൽ മറ്റു ശാഖയിലും പ്രവർത്തക സംഗമങ്ങൾ നടക്കും. കെ.കെ അബ്ദു റൗഫ് സ്വാഗതവും നിസാമുദ്ധീൻ അസ് അദി നന്ദിയും പറഞ്ഞു. 

യൂത്ത് ലീഗ് കാരയാപ്പ് ശാഖ ഭാരവാഹികളായി കെ.കെ അബ്ദു റൗഫ് (പ്രസിഡന്റ്‌), ജലാലുദ്ദീൻ പി.വി, നജാഷ് പി.കെ, ഹാഫിള് എം (വൈസ് പ്രസിഡന്റ്‌), നിസാമുദ്ദീൻ അസ്അദി (ജനറൽ സെക്രട്ടറി), മുഹമ്മദ് താഹ കെ.പി, മുഹമ്മദ് റസിൻ.കെ, മുഹമ്മദ് റാസി.കെ (ജോയിന്റ് സെക്രട്ടറി), മഹറൂഫ് കെ.കെ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Previous Post Next Post