കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മയ്യിൽ ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു


മയ്യിൽ :- കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മയ്യിൽ ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി സംഘാടക സമിതി രൂപീകരണ യോഗം നടന്നു. കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവീസ് സഹകരണ ബേങ്ക് ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് സി. നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്തു. 

ഏരിയ പ്രസിഡൻ്റ് പി.ഉല്ലാസൻ അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം സുരേഷ് കണ്ടങ്കോൽ, പി പി.ബാലകൃഷ്ണൻ, എൻ.കെ രാജൻ, പി.വി ശശിധരൻ, ഒ.കെ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികൾ 

ചെയർമാൻ : കെ.പ്രിയേഷ് 

കൺവീനർ : ഒ.കെ സന്തോഷ്

Previous Post Next Post