കുറ്റ്യാട്ടൂർ :- ബാലസൗഹൃദ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രത്യേക വനിത ഗ്രാമസഭ ചേർന്നു. പഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻ്റ് എം.വി സുശീല അധ്യക്ഷത വഹിച്ചു. സി.മുരളീധരൻ മാസ്റ്റർ, സെക്രട്ടറി പി.എം ബിന്ദു എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.വി കോമള സ്വാഗതം പറഞ്ഞു.


