'വായനയുടെ രസതന്ത്രം' പ്രഭാഷണം സംഘടിപ്പിച്ചു


കുറ്റ്യാട്ടൂർ :- കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കുറ്റ്യാട്ടൂർ പഞ്ചായത്ത് യൂണിറ്റ് സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പ്രതിമാസ പരിപാടിയുടെ ഭാഗമായി 'വായനയുടെ രസതന്ത്രം' എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. പ്രശസ്ത വാഗ്മി വി.പി ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി. സാഹിത്യവേദി കൺവീനർ വി.മനോമോഹനൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

 യൂനിറ്റ് രക്ഷാധികാരി കെ.പത്മനാഭൻ മാസ്റ്റർ, മയ്യിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.രാമകൃഷ്ണൻ മാസ്റ്റർ, യൂണിറ്റ് പ്രസിഡന്റ് എം.ജനാർദ്ദനൻ മാസ്റ്റർ, കെ.കേശവൻ മാസ്റ്റർ, വി.പി നാരായണൻ മാസ്റ്റർ, പി.പി വാസന്തി ടീച്ചർ, പി.കെ രാധാമോഹൻ, കെ.കെ ചന്ദ്രൻ മാസ്റ്റർ, കെ.ജി നമ്പ്യാർ, കെ.വി സരസ്വതി ടീച്ചർ, ഇ.ഐ രാജൻ നമ്പൂതിരി, കെ.ഗംഗാധരൻ മാസ്റ്റർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. യൂണിറ്റ് സെക്രടറി കെ.വി ചന്ദ്രൻ മാസ്റ്റർ സ്വാഗതവും മുകുന്ദൻ പുത്തലത്ത് നന്ദിയും പറഞ്ഞു.



Previous Post Next Post