കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂരിലെ പ്രമുഖ കോൺഗ്രസ്സ് നേതാവും മുൻ മണ്ഡലം വൈസ് പ്രസിഡന്റുമായ ടി.സി കുഞ്ഞിരാമൻ മാസ്റ്ററുടെ ഏഴാം ചരമ വാർഷികം കർഷക കോൺഗ്രസ്സ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി.
എം.വി ഗോപാലൻ നമ്പ്യാരുടെ അധ്യക്ഷതയിൽ സി.വാസുമാസ്റ്റർ ഉദ്ഘാടനം ചെയ്തു. വി.സുധാകരൻ, എൻ.വി നാരായണൻ, പി.വി സതീശൻ, പി.ബിജു, എം.വിജയൻ, കെ.സനിത്ത് പി.വി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
