കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ബാലസൗഹൃദ പഞ്ചായത്തിന്റെ ഭാഗമായി ഭാഗമായി കുട്ടികളുടെ പ്രത്യേക ഗ്രാമസഭ ചേർന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം ഡോ. രമേശൻ കടൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡൻ്റ് എം.വി സുശീല, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.രാജൻ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റിചെയർപേഴ്സൺ പി.വി കോമള, പഞ്ചായത്തംഗങ്ങളായ കെ.ജനാർദ്ദനൻ, വി.സി ജയപ്രകാശൻ, എം.ഇന്ദിര, എം.വി രേവതി, ശൈലജ എം.പി, വി.ലതിക , കെ.അച്ചുതൻ, കെ.വി ജുവൈരിയ, കെ.പി നാരായണൻ എന്നിവർ പങ്കെടുത്തു. സെക്രട്ടറി പി.എം ബിന്ദു സ്വാഗതം പറഞ്ഞു.





