ഒഴുക്കിൽ കാണാതായ മൂന്നുവയസുകാരൻ്റെ മൃതദേഹം കണ്ടെത്തി


കണ്ണൂർ :- പൂമംഗലം കൊടിലേരി പാലത്തിനു സമീപം ഒഴുക്കിൽപ്പെട്ടു കാണാതായ മൂന്നു വയസുകാരൻ്റെ മൃതദേഹം കണ്ടെത്തി.പരിയാരം കോരൻപീടികയിലെ  വിപിടി ജാബിറിൻ്റെ മകൻ മുഹമ്മദ് നജ്മാൻ്റെ (3) മൃതദേഹമാണ്നാട്ടുകാരും ഫയർഫോഴ്സും ചേർന്നു നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്.

ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് നജ്മാനെ കാണാതായത്.ഉമ്മയുടെയും ബന്ധുക്കളുടെയും കൂടെ കുളിക്കാനെത്തിയതായിരുന്നു കുട്ടി. മൃതദേഹം പൊലിസ് ഇൻക്വസ്റ്റ് നടത്തിയതിനു ശേഷം പോസ്‌റ്റുമോർട്ടം നടപടികൾക്കായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Previous Post Next Post