മൂന്ന് രാജ്യങ്ങളിൽ ഇന്ത്യൻ വിസ സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി
ന്യൂഡൽഹി :- ഓസ്ട്രേലിയ, കുവൈത്ത്, യുഎഇ എന്നീ രാജ്യങ്ങളിലെ ഇന്ത്യൻ വീസ സേവനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി. ഈ രാജ്യങ്ങളിൽ വീസ സേവനം ലഭ്യമാക്കാൻ കരാർ എടുത്തിരുന്ന കമ്പനികളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട കോടതി ഉത്തരവിനെ തുടർന്നാണു തീരുമാനം. മൂന്നു രാജ്യങ്ങളിലെയും ഇന്ത്യൻ മിഷനുകൾ പരിമിതമായ നിലയിൽ മാത്രമാണു കോൺസുലർ സേവനം ലഭ്യമാക്കുന്നതെന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിഷയം ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും തീ രുമാനമായാലുടൻ നടപടികൾ പുനരാരംഭിക്കുമെന്നും മന്ത്രാലയം വിശദീകരിച്ചു. കമ്പനികൾക്കു വീസ ഇടപാടുകളുടെ കരാർ നൽകിയതുമായി ബന്ധപ്പെട്ടാണു വിഷയം കോടതിയിലെത്തിയത്.
