കൊളച്ചേരി :- DYFI കൊളച്ചേരി, കൊളച്ചേരി സെൻട്രൽ യൂണിറ്റ് സംയുക്ത ആഭിമുഖ്യത്തിൽ USS, SSLC, പ്ലസ്ടു പരീക്ഷകളിൽ വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു.
കണ്ണൂർ യൂണിവേഴ്സിറ്റി റിട്ടയെർഡ് ജോയിന്റ് രജിസ്ട്രാർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നമിത പ്രദോഷ് അധ്യക്ഷത വഹിച്ചു. DYFI മയ്യിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് അക്ഷയ്.പി, പി.പി കുഞ്ഞിരാമൻ, പി.പി നാരായണൻ തുടങ്ങിയവർ സംസാരിച്ചു. വി.രേഖ സ്വാഗതം പറഞ്ഞു.

