സമസ്ത‌ ജനറൽ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു


മലപ്പുറം :- സമസ്ത‌ ജനറൽ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു. 81 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിരവധി മഹല്ലുകളുടെ ഖാസിയായിരുന്നു. പട്ടിക്കാട് ജാമിയ നൂരിയ അറബിക് കോളേജ് പ്രിൻസിപ്പൽ, എസ്എംഎഫ് സ്റ്റേറ്റ് പ്രസിഡന്റ്, മുൻ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം, ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് അംഗം തുടങ്ങി നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. സ്വദേശമായ മലപ്പുറം തിരൂർകാട്ടെ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Previous Post Next Post