ചട്ടുകപ്പാറ EMS സ്മാരക വായനശാല & ഗ്രന്ഥാലയം അനുമോദന സദസ്സ് സംഘടിപ്പിച്ചു


ചട്ടുകപ്പാറ :- ചട്ടുകപ്പാറ EMS സ്മാരക വായനശാല & ഗ്രന്ഥാലയം SSLC, പ്ലസ് ടു, LSS, USS പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. 

ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ.നന്ദിനി ഉദ്ഘാടനവും മൊമെൻ്റോ വിതരണവും നിർവ്വഹിച്ചു. വായനശാല ലൈബ്രേറിയൻ എ.രസിത അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി. പ്രതീഷ് സ്വാഗതവും അബിഞ്ജിക ബിജു നന്ദിയും പറഞ്ഞു.

Previous Post Next Post