തൃശൂർ :- ലോകകപ്പിലെ അർജന്റീന -ഇംഗ്ലണ്ട് സെമി ഫൈനൽ മത്സരത്തിനിടെ വൈദ്യുതി പോയതിൽ അർധരാത്രി കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് പ്രതിഷേധം. കെഎസ്ഇബിയുടെ പവർകട്ടിലാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്.
തൃശൂർ എരുമപ്പെട്ടിയിലാണ് സംഭവം. കറന്റ് പോയതോടെ കെഎസ്ഇബി ഓഫീസ് ഡിവൈഎഫ്ഐ പ്രവർത്തകർ ഉപരോധിക്കുകയായിരുന്നു. കെഎസ്ഇബി എരുമപ്പെട്ടി കടങ്ങോട് മേഖലയിൽ ഇന്ന് പുലർച്ചെ 12.42 മുതൽ 1.7 വരെ പവർകട്ട് ഉണ്ടായിരുന്നു. ഇതിനെതിരെയായിരുന്നു പ്രതിഷേധം.
