KSSPU കുറ്റ്യാട്ടൂർ പഞ്ചായത്ത് യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു


കുറ്റ്യാട്ടൂർ :- കേരളാ സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കുറ്റ്യാട്ടൂർ പഞ്ചായത്ത് കമ്മറ്റി കൺവെൻഷൻ സംഘടിപ്പിച്ചു. പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ യൂണിറ്റ് പ്രസിഡന്റ് എം.ജനാർദ്ദനൻ മാസ്റ്റരുടെ അധ്യക്ഷതയിൽ ജില്ലാ കമ്മറ്റി അംഗം കെ.വി യശോദ ടീച്ചർ ഉദ്ഘാടനം ചെയ്തു. നവാഗതരായ പെൻഷൻകാരെ മയ്യിൽ ബ്ലോക്ക് പ്രസിഡന്റ് സി.കെ ജനാർദനൻ നമ്പ്യാർ സംഘടനയിലേക്ക് സ്വീകരിച്ചു. 

കോമേഴ്സിൽ പി.എച്ച്. ഡി നേടിയ സുമ രഞ്ജിത്തിനെയും SSLC, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും യൂണിറ്റ് രക്ഷാധികാരി കെ.പത്മനാഭൻ മാസ്റ്റർ അനുമോദിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ സി.രാമകൃഷ്ണൻ മാസ്റ്റർ, കെ.പി വിജയൻ നമ്പ്യാർ, വനിതാവേദി കൺവീനർ കെ.വി രമാദേവി ടീച്ചർ എന്നിവർ ആശംസകളർപ്പിച്ചു. അനുമോദനം ഏറ്റുവാങ്ങിയവർ മറുമൊഴി പ്രസംഗം നടത്തി. യൂണിറ്റ് സെക്രട്ടറി കെ.വി ചന്ദ്രൻ മാസ്റ്റർ സ്വാഗതവും ജോ.സെക്രട്ടറി സി.ബാലഗോപാലൻ മാസ്റ്റർ നന്ദിയും പറഞ്ഞു.



Previous Post Next Post