മിഠായി കടലാസിൽ പൊതിഞ്ഞ നിലയിൽ MDMA ; തലശ്ശേരിയിൽ യുവാവ് പിടിയിൽ


തലശ്ശേരി :- തലശ്ശേരിയിൽ വൻ MDMA വേട്ട. മിഠായി കടലാസിൽ പൊതിഞ്ഞ നിലയിലാണ് എംഡിഎംഎ പിടികൂടിയത്. 185 ഗ്രാം എംഡിഎംഎയുമായി തലശേരി സ്വദേശി മുഹമ്മദ് സമീലാണ് പിടിയിലായത്. വിൽപ്പനയ്ക്കായി മിഠായി കടലാസിൽ പൊതിഞ്ഞ നിലയിലായിരുന്നു എംഡിഎംഎ. യുവാവിൻ്റെ വീട്ടിലെ പരിശോധനയിൽ കൂളറിനുള്ളിലും എംഡിഎംഎ കണ്ടെത്തി.

Previous Post Next Post