തളിപ്പറമ്പ് മണ്ഡലം MLA മെറിറ്റ് അവാർഡ് 2026 ; 800 ഓളം വിദ്യാർത്ഥികളെ അനുമോദിച്ചു


തളിപ്പറമ്പ് :- തളിപ്പറമ്പ് മണ്ഡലത്തിൽ SSLC, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി 'എം.എൽ.എ മെറിറ്റ് അവാർഡ് 2026' സംഘടിപ്പിച്ചു. തളിപ്പറമ്പ് ഹാപ്പിനെസ് സ്ക്വയറിൽ വെച്ച് നടന്ന ചടങ്ങ് കണ്ണൂർ ജില്ലാ കലക്ടർ പി.വിഷ്ണുരാജ് IAS ഉദ്ഘാടനം ചെയ്തു.

മണ്ഡലത്തിലെ 800-ഓളം വിദ്യാർത്ഥികളെയാണ് ചടങ്ങിൽ അനുമോദിച്ചത്. തളിപ്പറമ്പ് മണ്ഡലം MLA ടി.കെ ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമ-സീരിയൽ താരം സിനി എബ്രഹാം മുഖ്യാതിഥിയായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങി നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.




Previous Post Next Post