പയ്യന്നൂർ :- പയ്യന്നൂരിൽ പാർട്ടി വിട്ട വി.കുഞ്ഞികൃഷ്ണൻ MLA അനുകൂലിയായ മുൻ CPM നേതാവ് ടി.പുരുഷോത്തമന്റെ ചെമ്മീൻ കൃഷി നടത്തുന്ന സ്ഥലത്തെ ഷെഡിനു തീയിട്ടു. ചെമ്മീൻ കൃഷിക്ക് വേണ്ട സാമഗ്രികൾ സൂക്ഷിക്കുന്ന ഷെഡിനാണ് തീയിട്ടത്. പയ്യന്നൂരിലെ കണ്ടങ്കാളിയിലാണ് സംഭവം. ഇന്നലെ അർദ്ധരാത്രിക്ക് ശേഷമാണ് ഒരു സംഘം ഷെഡിന് തീയിട്ടത്.
ഇന്ന് രാവിലെ ചെമ്മീന് തീറ്റ കൊടുക്കാനായി എത്തിയപ്പോഴാണ് തീപിടിച്ച് നശിച്ച നിലയിൽ ഷെഡ്ഡ് കണ്ടെത്തിയത്. ഷെഡ്ഡിനുള്ളിൽ ചെമ്മീന് കൊടുക്കേണ്ട തീറ്റ, വല, ചെമ്മീൻ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ബോക്സുകൾ എന്നിവയുണ്ടായിരുന്നു. ഇതെല്ലാം കത്തി നശിച്ചിട്ടുണ്ട്. തീപിടിത്തത്തിൽ ഷെഡ്ഡ് പൂർണ്ണമായും നശിച്ച നിലയിലാണ്. തീറ്റകളും പൈപ്പുകളും, ട്രേകളും പൂർണ്ണമായും കത്തി ഉരികിയപ്പോയി. ഷെഡ്ഡിലെ കട്ടിലും ജനലുമൊക്കെ കാണാനില്ല. എല്ലാം തകർന്ന നിലയിലാണ്. വാതിലടക്കം കത്തി നശിച്ചിട്ടുണ്ട്.
