പയ്യന്നൂർ വനിതാ പോളിയിലേക്ക് 35 വർഷത്തിനു ശേഷം ആൺകുട്ടികൾ എത്തി



പയ്യന്നൂർ :- 35 വർഷങ്ങൾക്ക് ശേഷം പയ്യന്നൂർ റെസിഡെൻഷ്യൽ വനിതാ പോളിടെക്നിക് കോളേജിൽ ആൺകുട്ടികൾക്ക് പ്രവേശനം. ഇത്തവണത്തെ ഒന്നാം വർഷ ബാച്ചിൽ 114 പെൺകുട്ടികൾക്കൊപ്പം 58 ആൺകുട്ടികളാണ് പ്രവേശനം നേടിയത്. പുതിയ അധ്യയന വർഷത്തിൽ എത്തിയ നവാഗതരെ ഊഷ്മളമായ അന്തരീക്ഷത്തിലാണ് കാമ്പസ് സ്വീകരിച്ചത്. സമ്മിശ്ര ക്ലാസ് മുറികളിൽ ഇനി ആൺകുട്ടികളുടെ ശബ്ദവും ഉയരും.  കേരളത്തിലെ റെസിഡെൻഷ്യൽ മാതൃകയിലുള്ള ഏക വനിതാ പോളിടെക്നിക് ആണിത്. 1991-ലാണ് തുടങ്ങിയത്. ക്ലാസ് മുറികളിൽ പെൺകുട്ടികൾ കുറഞ്ഞതോടെയാണ് ആൺകുട്ടികൾക്കും ഈ വർഷം മുതൽ അവസരം ഒരുങ്ങിയത്. സഹവിദ്യാഭ്യാസ (കോ-എജുക്കേഷൻ) രീതിയിലേക്ക് മാറുന്നതിൻ്റെ ഉദ്ഘാടനം ബുധനാഴ്ച നടന്നു.


Previous Post Next Post