കേദാരം യോഗ & അക്യുപ്രഷർ സെന്റർ കൊളച്ചേരിമുക്കിൽ പ്രവർത്തനമാരംഭിച്ചു


കൊളച്ചേരി :- കേദാരം യോഗ & അക്യുപ്രഷർ സെന്റർ കൊളച്ചേരിമുക്കിൽ പ്രവർത്തനമാരംഭിച്ചു. യോഗ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി Dr. കെ.രാജഗോപാലൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ടി.വി ഷമീമ അദ്ധ്യക്ഷത വഹിച്ചു.

എടക്കാട് ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേർസൻ ശ്രീധരൻ സംഘമിത്ര ആശംസകളർപ്പിച്ചു, യോഗ ടീച്ചേർസ് അസോസിയേഷൻ കണ്ണൂർ ജില്ല സെക്രട്ടറി എം.രാമചന്ദ്രൻ സംസാരിച്ചു, സ്ഥാപന മേധാവിയും, അക്യുഹീലറും, യോഗ അദ്ധ്യപകനുമായ കെ.പി സജീവ് സ്വാഗതവും യോഗ ട്രയിനർ കെ.പി സുനില നന്ദിയും പറഞ്ഞു.








Previous Post Next Post