പിഴവുകൾ ഇനി അംഗീകരിക്കാൻ കഴിയില്ല, NEET ചോദ്യപ്പേപ്പർ ചോർച്ച തടയാൻ സ്വീകരിച്ച നടപടികൾ നിരീക്ഷിക്കുമെന്നും ഹൈക്കോടതി


ദില്ലി :- നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച തടയാൻ സ്വീകരിച്ച നടപടികൾ നിരീക്ഷിക്കുമെന്ന് സുപ്രീംകോടതി. പിഴവുകൾ ഇനി അംഗീകരിക്കാൻ കഴിയില്ല. ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. നീറ്റ് പരീക്ഷ നടത്തിപ്പിൽ സമദഗ്രമായ മാറ്റം കൊണ്ടു വന്നിട്ടുണ്ട് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇപ്പോഴത്തെ ആരോപണങ്ങളിൽ കർശന നടപടികൾ എടുത്തിട്ടുണ്ട്. ഉൾപ്പടെ മുഖം നോക്കാതെ നടപടി സ്വീകരിക്കുന്നുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. 

എന്നാൽ ഇപ്പോഴത്തേത് താല്ക്കാലിക സംവിധാനമാണോ എന്ന് സുപ്രീംകോടതി ചോദിച്ചു. താല്ക്കാലിക സംവിധാനങ്ങൾ എപ്പോഴും കാണുന്നതാണെന്നും ഇത് കാലങ്ങളായി പ്രശ്നങ്ങൾ സൃഷ്ട്ടിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇപ്പോൾ എടുത്ത നടപടികൾ കോടതി സസൂക്ഷം നിരീക്ഷിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. നീറ്റ് പരീക്ഷ പരിഷ്ക്കണത്തിന് രാധാകൃഷ്‌ണൻ കമ്മിറ്റിയുടെ ശുപാർശ നടപ്പാക്കുകയാണ്. ഡേറ്റാ സുരക്ഷ ഉൾപ്പടെ കൃത്യമാക്കുന്നതിന് നടപടികൾ എടുക്കുന്നുണ്ട്.

നീറ്റ് പരീക്ഷ കമ്പ്യൂട്ടർ അധിഷ്‌ഠിതമായി നടപ്പാക്കാൻ കഴിയുമോ എന്ന് സുപ്രീംകോടതി ചോദിച്ചു. ഡേറ്റാ ചോർച്ച ഇല്ലാതെ എങ്ങനെ പരീക്ഷ നടത്താൻ കഴിയുമെന്ന് വിശദീകരിക്കണമെന്നും കോടതി സർക്കാരിനോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. വിഷയത്തിൽ സമഗ്രമായ കാഴ്‌പ്പാട് സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയോട് ആവശ്യപ്പെട്ടു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും

Previous Post Next Post