കൊളച്ചേരി:-മുപ്പത്തിമൂന്നാമത് എസ് എസ് എഫ് കണ്ണൂർ ജില്ലാ സാഹിത്യോത്സവ് സമാപിച്ചു. ‘യൂ ആർക്കൈവിഡ്’ എന്ന പ്രമേയത്തിൽ നടന്ന സാഹിത്യോത്സവ്, വൈവിധ്യമായ സെഷനുകൾ കൊണ്ട് ശ്രദ്ധേയമായിരുന്നു. പതിമൂന്ന് ഡിവിഷനുകൾ മാറ്റുരച്ച പരിപാടിയിൽ 723 പോയന്റ് നേടി ഇരിട്ടി ഒന്നും 639 പോയന്റ് നേടി കമ്പിൽ രണ്ടും 626 പോയന്റ് നേടി പാനൂർ മൂന്നാം സ്ഥാനത്തുമെത്തി. ഇരിട്ടി ഡിവിഷനിലെ മുഹമ്മദ് എപി കലാപ്രതിഭയായും , ആലക്കോട് ഡിവിഷനിലെ മുഹമ്മദ് റംഷാദലി സർഗ പ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.
വൈകുന്നേരം നാല് മണിക്ക് ആരംഭിച്ച സമാപന സംഗമം കേരള മുസ്‌ലിം ജമാഅത് സംസ്ഥാന സെക്രട്ടറി കെ. പി. അബൂബക്കർ മുസ്‌ലിയാർ പട്ടുവം ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ബി. എ. മുഹമ്മദ് അജീർ സഖാഫി അധ്യക്ഷത വഹിച്ച സംഗമത്തിൽ, എസ്. എസ്. എഫ് നാഷണൽ സെക്രട്ടറി ഫിർദൗസ് സഖാഫി അനുമോദന പ്രഭാഷണം നടത്തി സംസാരിച്ചു.
സംഘടനാ നേതാക്കളായ മുസ്‌തഫ ദാരിമി കടാങ്കോട്, ആർ പി ഹുസൈൻ മാസ്റ്റർ, ഹാമിദ് മാസ്റ്റർ ചൊവ്വ, മുനവ്വർ അമാനി, സൈഫുദ്ദീൻ ടി പി തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് സാലിം സ്വാഗതവും സ്വാഗത സംഘം കൺവീനർ അംജദ് മാസ്റ്റർ നന്ദിയും പറഞ്ഞു.



