മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് ഗ്രാമസഭ മുല്ലക്കൊടി CPMലോക്കൽ കമ്മിറ്റി ഓഫീസിൽ നടത്തിയതിൽ UDF പ്രതിഷേധിച്ചു. വോട്ടർമാർക്ക് നൽകിയ കത്തിൽ ഒന്നാം വാർഡ് ഗ്രാമസഭ മാതൃകാ ഗ്രാമസഭയായി മുല്ലക്കൊടി CRCയിൽ നടത്തുമെന്നായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഗ്രാമസഭ ഇവിടെ നിന്നും അകലെയുള്ള ലോക്കൽ കമ്മിറ്റി ഓഫീസിലേക്ക് മാറ്റുകയായിരുന്നു.
വൈകിയെത്തിയ വോട്ടർമാർ മുല്ലക്കൊടി CRC യിൽ ഗ്രാമസഭ നടക്കുന്നത് കാണത്തതിനാൽ തിരികെ പോകുകയുണ്ടായി. വോട്ടർമാർക്ക് നൽകിയ കത്തിലുള്ളയിടത്ത് ഗ്രാമസഭ നടത്താതെ പാർട്ടി ഓഫീസിൽ ഗ്രാമസഭ നടത്തുകയും വോട്ടർമാർ തിരിച്ചു പോകാനിടയായ പഞ്ചായത്ത് അധികൃതരുടെ നടപടിയിലും UDF മയ്യിൽ പഞ്ചായത്ത് കമ്മിറ്റി ശക്തിയായി പ്രതിഷേധിച്ചു.
