മയ്യിൽ :- വള്ളിയോട്ടുവയൽ ജയകേരള വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഫോട്ടോ അനാച്ഛാദനവും അനുസ്മരണവും നാളെ ആഗസ്ത് 12 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കും.
നാടിന്റെ വികസന മുന്നേറ്റത്തിൽ നിർണ്ണായക പങ്കുവഹിച്ച സാമൂഹ്യ-സാംസ്കാരിക രംഗത്തെ പൊതുപ്രവർത്തകരായ സി.വി കുഞ്ഞപ്പ മാസ്റ്റർ, വി.വി കൃഷ്ണൻനമ്പ്യാർ, എം.രാഘവൻ എന്നിവരുടെ ഫോട്ടോ അനാച്ഛാദനവും അനുസ്മരണ പരിപാടിയും മുൻ തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
തുടർന്ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വി.വി ഗോവിന്ദൻ തായംപൊയിൽ, നാരായണൻ ചെറുപഴശ്ശി, കെ.ബാലൻ മാസ്റ്റർ, വി.സി ജനാർദ്ദനൻ മാസ്റ്റർ എന്നിവർ സംസാരിക്കും.
