ഓണാഘോഷ പരിപാടിക്കിടെ ആൾമറയില്ലാത്ത കിണറ്റിൽ വീണ 15 വയസ്സുകാരൻ ചികിത്സയിലിരിക്കെ മരിച്ചു
ചീമേനി :- കാസർഗോഡ് ചീമേനിയിൽ ഓണാഘോഷ പരിപാടിക്കിടെ ആൾമറയില്ലാത്ത കിണറ്റിൽ വീണ 15 വയസ്സുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. പുല്ലാഞ്ഞിപ്പാറ സ്വദേശിയായ സനൂപ് (15) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് മരണപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്‌ചയായിരുന്നു അപകടം സംഭവിച്ചത്. ആനിക്കാടി ധനേഷിന്റെയും സവിതയുടെയും മകനായ സനൂപ് തിമിരി സ്കൂളിലെ 10 ക്ലാസ്സ് വിദ്യാർത്ഥിയാണ്.
