യങ് ഡെമോക്രാറ്റ്‌സ് അഴീക്കോട് അസംബ്ലി കമ്മിറ്റി രൂപീകരിച്ചു


അഴീക്കോട് :- സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (SDPI) യുടെ യുവജന വിഭാഗം യങ് ഡെമോക്രാറ്റ്‌സിന്റെ അഴീക്കോട്‌ അസംബ്ലി കമ്മിറ്റി നിലവില്‍ വന്നു. പാപ്പിനിശ്ശേരി എ ആർ ഹെറിറ്റേജിൽ നടന്ന അസംബ്ലി യൂത്ത് കൗണ്‍സില്‍ SDPI അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത് ഉദ്ഘാടനം ചെയ്തു.  യങ് ഡെമോക്രാറ്റ്‌സ് ജില്ലാ ഓര്‍ഗനൈസിംഗ് കമ്മിറ്റി ജോയിന്റ് കൺവീനർ യാസർ അബ്ദുള്ള അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓര്‍ഗനൈസിംഗ് കമ്മിറ്റി ജോ: കൺവീനർ അംജദ് കണിയാപുരം, എസ് ഡിപിഐ മണ്ഡലം സെക്രട്ടറി ശുക്കൂർ മാങ്കടവ്, വിമൻ ഇന്ത്യ മൂവ്മെന്റ് മണ്ഡലം പ്രസിഡന്റ്‌ ജസീറ ചാലാട്, പാപ്പിനിശ്ശേരി പഞ്ചായത്ത് 18-ആം വാര്‍ഡ് മെമ്പര്‍ മുബ്സിന കെ.വി എന്നിവര്‍ സംസാരിച്ചു. 

യങ് ഡെമോക്രാറ്റ്‌സ് കണ്ണൂർ ജില്ല ഓര്‍ഗനൈസിംഗ് കമ്മിറ്റി കൺവീനർ അബൂബക്കർ പി എ ഭാരവാഹി പ്രഖ്യാപനം നടത്തി. അഴീക്കോട്‌ അസംബ്ലി കമ്മിറ്റി പ്രസിഡന്റായി ഫിറോസ് പി കെ യെയും വൈസ് പ്രസിഡന്റ്മാരായി മുഹമ്മദ് റിസ്‌വാൻ വി ടി, ഫാത്തിമത്തുൽ ഫർഹത്ത്, സെക്രട്ടറിമാരായി അൻവർ പി എം, ഫാത്തിമ എ കെ, ജോ: സെക്രട്ടറിമാരായി റബീഹ് വി, ആയിശത്ത് ബരീറ, ട്രഷറര്‍ സഫുവാൻ കെ എൻ, കമ്മിറ്റി അംഗങ്ങളായി ഹാഷിഫ് അലി, മുഹമ്മദ്‌ സ്വബാഹ് സി വി, മുഹമ്മദ്‌ സജീർ വി എൻ, മുഹമ്മദ്‌ ബിലാൽ പി പി എന്നിവരെ തിരഞ്ഞെടുത്തു. പ്രോഗ്രാം കണ്‍വീനര്‍ അൻവർ മാങ്കടവ് സ്വാഗതവും യങ് ഡെമോക്രാറ്റ്‌സ് അസംബ്ലി കമ്മിറ്റി പ്രസിഡന്റ് ഫിറോസ് പി.കെ നന്ദിയും പറഞ്ഞു. തുടർന്ന് ഭാരവാഹികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു കൊണ്ട് പാപ്പിനിശ്ശേരിയിൽ റാലി നടത്തി.




Previous Post Next Post