പള്ളിപ്പറമ്പ്:- ഇസ്‌ലാഹി സെന്റർ പള്ളിപ്പറമ്പിന്റെ നിർമ്മാണ ഉദ്ഘാടനം 2026 ആഗസ്റ്റ് 15 ശനി രാവിലെ 9:30 ന് പള്ളിപ്പറമ്പിൽ വെച്ച് നടക്കും.
ചടങ്ങിൽ ഇസ്‌ലാഹി സെന്റർ പള്ളിപ്പറമ്പ് സെക്രട്ടറി അബ്ദുള്ള കൈപ്പയിൽ സ്വാഗതം ആശംസിക്കും. കമ്പിൽ മണ്ഡലം സെക്രട്ടറി അഷ്‌റഫ് ഹാജി മയ്യിൽ ചടങ്ങിന് അധ്യക്ഷത വഹിക്കും. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി എൻ അബ്ദുല്ലത്തീഫ് മദനി നിർമ്മാണ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ അക്രം വളപട്ടണം പ്രഭാഷണം നടത്തും. ഇസ്‌ലാഹി സെന്റർ പള്ളിപ്പറമ്പ് പ്രസിഡന്റ് ഇ.കെ. അയൂബ് ഹാജി,കാദർ ഫാറൂഖി, സാദിഖ് ടി.പി, സിദ്ദീഖ് എ.പി, ലത്തീഫ് എ.പി, ഇല്യാസ് കെ., മൻസൂർ ടി.പി. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. ഇസ്‌ലാഹി സെന്റർ ജോയിന്റ് സെക്രട്ടറി തൻവീർ കെ.എൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തും.
