കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓട്ടോറിക്ഷകൾക്കുള്ള പാർക്കിംഗ് നമ്പറിന്റെയും തിരിച്ചറിയൽ കാർഡിന്റെയും വിതരണം ആഗസ്റ്റ് 15 ന്
കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓട്ടോറിക്ഷകൾക്കുള്ള പാർക്കിംഗ് നമ്പറിന്റെയും തിരിച്ചറിയൽ കാർഡിന്റെയും വിതരണം ആഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 10.30 ന് കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും. പഞ്ചായത്ത് പ്രസിഡണ്ട് ഷമീമ ടി.വി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡണ്ട് കെ.വത്സൻ അധ്യക്ഷത വഹിക്കും.
