കൊളച്ചേരിമുക്ക് :- 'ലഹരിയല്ല ജീവിതം, ജീവിതമാണ് ലഹരി' എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ലഹരിമാഫിയകൾക്കെതിരായുള്ള ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊളച്ചേരിമുക്കിലെ ഓട്ടോതൊഴിലാളികൾ സംഘടിപ്പിക്കുന്ന ഓട്ടോ റാലി ആഗസ്റ്റ് 15 ശനിയാഴ്ച നടക്കും.
രാവിലെ 11.30 ന് കൊളച്ചേരിമുക്കിൽ നിന്നും ആരംഭിക്കുന്ന ഓട്ടോ റാലി കമ്പിൽ ബസാറിൽ സമാപിക്കും.
