കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് 16-ാം വാർഡ് മാണിയൂർ സെൻട്രലിലെ വാർഡ് മെമ്പറുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു


മാണിയൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് 16-ാംവാർഡ് മാണിയൂർ സെൻട്രലിലെ മെമ്പറും വൈസ് പ്രസിഡണ്ടുമായ എം.വി സുശീലയുടെ ഓഫീസ് ചെറുവത്തലമൊട്ട വയോജന വിശ്രമകേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പി.സൗമിനി ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു. 

വാർഡ് മെമ്പർ എം.വി സുശീല അദ്ധ്യക്ഷത വഹിച്ചു. പതിനഞ്ചാം വാർഡ് മെമ്പർ പി.കെ ബുഷ്റ, കെ.കെ ഗോപാലൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. വാർഡ് വികസന സമിതി കൺവീനർ കെ.വി പ്രതീഷ് സ്വാഗതം പറഞ്ഞു.







Previous Post Next Post