സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ സദ്ഗുരു ബാലരാമ സ്വാമികളുടെ സമാധി വാർഷിക ദിനാചരണം ആഗസ്ത് 22 ന്


കണ്ണൂർ :- ശ്രീ ഹനുമാൻ ദേവസ്ഥാനമായ സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ സദ്ഗുരു ബാലരാമ സ്വാമികളുടെ 24-ാം സമാധി വാർഷിക ദിനം ആഗസ്ത് 22 ശനിയാഴ്ച ആചരിക്കും. 

രാവിലെ 8 മണിക്ക് ശ്രീ ഗുരുപാദപൂജ, തുടർന്ന് പയ്യാമ്പലം സമാധി മണ്ഡപത്തിൽ പുഷ്പാർച്ചന, നാരായണീയ പാരായണം വൈകുന്നേരം 6 മണിക്ക് വിശേഷാൽ പൂജ, ശ്രീഗുരു അഷ്ടോത്തരശത നാമാർച്ചന, സമൂഹനാമജപം, തുടർന്ന് ആശ്രമഭക്ത സംഘത്തിന്റെ ഭജനയും ഉണ്ടായിരിക്കുന്നതാണ്.

Previous Post Next Post